വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് ചേമഞ്ചേരി യു.പി. സ്‌കൂള്‍


ചേമഞ്ചേരി: മലയാള സാഹിത്യത്തിലെ മഹാപ്രതിഭയായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനത്തില്‍ ബഷീര്‍ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ച് ചേമഞ്ചേരി യു.പി. സ്‌കൂള്‍. പ്രശസ്ത കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു.

പുസ്തക പരിചയം, അഭിമുഖം, സാഹിത്യ സംവാദം, സ്‌കിറ്റ് അവതരണം എന്നീ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ. ശ്രീഷു പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഷരീഫ് കാപ്പാട്, വിനീത മണാട്ട്, അനൂത, സുഹ്‌റ.വി.പി, ലാലുപ്രസാദ്, ഫാദിയഫെബിന്‍ എന്നിവര്‍ സംസാരിച്ചു.