ബേക്കറി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉറപ്പാക്കണമെന്ന് കേരള ബേക്കറി വര്‍ക്കേഴ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: ബേക്കറി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉറപ്പാക്കണമെന്ന് കേരള ബേക്കറി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം കെ.ദാസന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ജി. മനുക്കുട്ടന്‍, സംസ്ഥാന പ്രസിഡന്റ് എം. കെ. മിഥുന്‍, കെ.ജെ. റഷീദ്, എം. മഹേഷ്, സി.കെ.അനില്‍ കുമാര്‍, എം.എ.ഷാജി, അനില്‍ കാനപ്പുറം, വി .വി .ലിജീഷ്, കെ.വി പ്രമോദ്, ആര്‍.സുരേഷ് കുമാര്‍, എ.കെ ലിഖില്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ സമ്മേഴനത്തില്‍ തിരഞ്ഞെടുത്തു.
കെ വി പ്രമോദ് (പ്രസിഡന്റ്), ടി പി സുരേഷ് ബാബു, സി.കെ അനില്‍ കുമാര്‍ (വൈസ് – പ്രസിഡന്റ്). വി.വി. ലിജീഷ് (സെക്രട്ടറി) ,
എം. മഹേഷ്, എം.എന്‍ ലിനീഷ് (ജോയിന്റ് സെക്രട്ടറി), എ കെ ലിഖില്‍ (ഖജാന്‍ജാ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മളനത്തില്‍ മുതിര്‍ന്ന ബേക്കറി തൊഴിലാളികളെ ആദരിച്ചു.