എലത്തൂരില്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ ബസ് ക്രയിന്‍ ഉപയോഗിച്ച് മാറ്റുന്നു; വീഡിയോ കാണാം
എലത്തൂര്‍: എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ട ബസ് റോഡിന് കുറുകെ നിന്നും മാറ്റി. ക്രയിന്‍ ഉപയോഗിച്ച് ബസ് നേരെ നിര്‍ത്തി. അപകടതത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബസ് റോഡിന് അരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ന് രാവിലെ 7.45ഓടെയാണ് എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും മറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കനിക എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. എലത്തൂരിലെ പെട്രോള്‍ പമ്പിലേക്ക് ലോറി തിരിയുന്നതിനെ ബസ് മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ആംബുലന്‍സിനും മറ്റ് വാഹനങ്ങളിലുമായി കോഴിക്കോട്ടെ ആശുപത്രികളിലേക്ക് മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.