വിമുക്ത ഭടനും സാമൂഹ്യ പ്രവര്‍ത്തകനുമായ നാഞ്ഞൂറ ഗോപാലന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നൊച്ചാട് ഫീനിക്‌സ് സ്വയം സഹായ സംഘം
പേരാമ്പ്ര: അന്തരിച്ച വിമുക്ത ഭടനും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ നാഞ്ഞൂറ ഗോപാലന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നൊച്ചാട് ഫീനിക്‌സ് സ്വയം സഹായ സംഘം.
ചടങ്ങില്‍ പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.കെ. രാഘവന്‍, പി.കെ. ശ്രീധരന്‍, എന്‍.കെ. യൂസഫ്, രനീഷ് ഇ.എം ഷാജി സി, ചാലില്‍ ബിനു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.