കാല്‍നട യാത്ര പോലും ദയനീയം; അരിക്കുളം പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി


അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്ന് ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

മിക്ക റോഡുകളും ജലനിധി പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തിയുടെ ഭാഗമായും മറ്റും പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും പല റോഡുകളും മഴക്കാലം തുടങ്ങിയതോടെ കാല്‍നടയാത്ര പോലും ദുസ്സഹമാണ,് പല ഭാഗത്തേക്കും ഒട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വരെ പോകാന്‍ കഴിയാത്തത് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടാക്കുന്നുണ്ടെന്ന് യോഗത്തില്‍ ആരോപിച്ചു.

ഇതിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.ഐ – എന്‍-ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് എടച്ചേരി അദ്ധധ്യക്ഷത വഹിച്ചു.യോഗം ശ്രീധരന്‍ കണ്ണമ്പത്തു ഉദ്ഘാടനം ചെയ്തു. പി.എം. രാധ ടീച്ചര്‍, റിയാസ് ഊട്ടേരീ എന്നിവര്‍ സംസാരിച്ചു. രാമചന്ദ്രന്‍ ചിത്തിര സ്വാഗതവും ടി.ടി രാഗേഷ് നന്ദിയും പറഞ്ഞു.