ഹൃസ്വദൂര യാത്രക്കാര്‍ക്ക് ആശ്വാസം; ഷൊര്‍ണൂര്‍- കണ്ണൂര്‍ റൂട്ടില്‍ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു, കൊയിലാണ്ടിയിലും സ്റ്റോപ്പ്


കോഴിക്കോട്: മലബാറിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നു. ഹൃസ്വദൂര യാത്രക്കാര്‍ക്ക് ആശ്വാസമായി സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷല്‍ ട്രെയിനാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടിയിലും സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. കൊയിലാണ്ടിയില്‍ 6: 01 ന് എത്തിച്ചേരുന്ന ട്രെയിന്‍ 6: 02 ന് തിരിക്കും.

ഷൊര്‍ണൂരില്‍ നിന്നും ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031 ട്രെയിന്‍ 5:35ന് കോഴിക്കോട് എത്തും. 7: 40 തിന് ആണ് കണ്ണൂരില്‍ എത്തുക.

വടകര, മാഹി, തലശ്ശേരി, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ട്. രാവിലെയും വൈകീട്ടും പരശുറാം എസ്പ്രസിന് പിന്നാലെ ആയതിനാല്‍ സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും.