ആദരം -2024; മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ച് കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി


കൊയിലാണ്ടി: മത്സര പരീക്ഷകളില്‍ ജേതാക്കളായ കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

കുവൈത്ത് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ വിജയം നേടിയ 41 വിദ്യാര്‍ത്ഥികളെ മെമെന്റോ നല്‍കി ആദരിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടി, ജനറല്‍ സെക്രട്ടറി സി ഹനീഫ മാസ്റ്റര്‍, ജില്ലാ ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം, മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മടത്തില്‍ അബ്ദുറഹിമാന്‍, കുവൈത്ത് കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ബഷീര്‍ ബാത്ത, സംസ്ഥാന ഭാരവാഹികളായ ഫാസില്‍ കൊല്ലം, ഷാഹുല്‍ ബേപ്പൂര്‍, മുന്‍ സംസ്ഥാന പ്രസിഡണ്ട് കുഞ്ഞമ്മദ് പേരാമ്പ്‌റ, ജില്ലാ ട്രഷറര്‍ അസീസ് പേരാമ്പ്‌റ, ടി. അഷറഫ്, അലി കൊയിലാണ്ടി, ബഷീര്‍ മേലടി, നജീബ് കൊല്ലം, അസീസ് മാസ്റ്റര്‍, ടി.സി നിസാര്‍, ഒ.കെ ഫൈസല്‍, ആസിഫ് കലാം, സറീന ഷാഫി, സുമ കൊല്ലം, താജു നന്തി, റമീസ് പി, റഫീഖ്, റംഷാദ് പൂക്കാട്, സലാം ഓടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡണ്ട് കരീം പൂക്കാട് സ്വാഗതവും ജില്ലാ കൗണ്‍സിലര്‍ ബഷീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.