‘പൊതുഗ്രന്ഥശാലകളും വായനാശീലവും നാട്ടില്‍ അനിവാര്യം’; വായനാമത്സരം സംഘടിപ്പിച്ച് അരീക്കല്‍താഴ വി.പി.രാജന്‍ കലാ സംസ്‌കാരിക കേന്ദ്രം


വിയ്യൂര്‍: വി.പി.രാജന്‍ കലാ സാംസ്‌ക്കാരിക കേന്ദ്രം ലൈബ്രറി ആന്റ് റീഡിംഗ് റൂം അരീക്കല്‍ താഴ വായനാദിനത്തോടനുബന്ധിച്ച് വായന മത്സരം നടത്തി. പരിപാടി ഗീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൊതുഗ്രന്ഥശാലകളും വായനാശീലവും നാട്ടില്‍ അനിവാര്യമാണെന്നും അതിന് ഒത്തൊരുമിച്ച് പ്രയത്‌നിക്കണമെന്നും സംസാരിച്ചു.

എല്‍.പി, യു.പി. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. പ്രസിഡണ്ട് ശ്രീജിത്ത് വിയ്യൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ അരിക്കല്‍ ഷീബ, ഒ.കെ.ബാലന്‍, അഡ്വ. പി.ടി.ഉമേന്ദ്രന്‍, പാര്‍വണ ഷാജു. ജയശ്രീ അടിയാട്ടില്‍, ലിജിന സനൂജ് എന്നിവര്‍ സംസാരിച്ചു. പി.ടി.ഉമേഷ്, അരിക്കല്‍ മിത്തല്‍ ബിനു, മനോജ് അരിക്കല്‍, പി.കെ.പുഷ്‌കരന്‍, ശ്രീജിത്ത് ആര്‍.ടി, നിഷ ചാത്തോത്ത്, സുജാത അരീക്കല്‍, തുമ്പക്കണ്ടി സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി . പുസ്തക പയറ്റും നടന്നു.