‘പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്‌സൈസ് വകുപ്പില്‍, മേപ്പയ്യൂര്‍ നെല്ല്യാടി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമതാണ്’ അഡ്വ. കെ.പ്രവീണ്‍ കുമാര്‍
കൊയിലാണ്ടി: കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്‌സൈസ് വകുപ്പിലാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ.പ്രവീണ്‍ കുമാര്‍. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പില്‍ ഒരു കാര്യവും നടക്കാത്തതെന്നും, മേപ്പയ്യൂര്‍-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന് പൊതുമരാമത്ത് മന്ത്രിക്ക് റോഡ് നവീകരണ പ്രവൃത്തി ഉടന്‍ നടത്താനുളള കത്ത് നല്‍കാന്‍ യു.ഡി.എഫിന്റെ സമര പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വന്നത് കഴിവുകേടല്ലാതെ മറ്റെന്താണെന്ന് പ്രവീണ്‍ കുമാര്‍ ചോദിച്ചു. മേപ്പയ്യൂര്‍-നെല്ലാടി റോഡ് നവീകരണ പ്രവൃത്തി ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കിഫ്ബിയുടെ താല്‍ക്കാലിക സംവിധാനങ്ങളുള്ള കൊയിലാണ്ടി പി.ഡബ്ലു.ഡി ഓഫീസിനു മുന്‍പില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രവീണ്‍ കുമാര്‍. ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷനായി.
കണ്‍വിനര്‍ എം.കെ അബ്ദുറഹിമാന്‍ ,ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ പി.കെ അനീഷ്, എടത്തില്‍ ശിവന്‍, ടൗണ്‍ വാര്‍ഡ് മെമ്പര്‍ റാബിയ എടത്തുക്കണ്ടി, കെ.എം.എ അസീസ്, ഷര്‍മിന കോമത്ത്,കെ.എം ശ്യാമള, കീഴ്‌പോട്ട് പി മൊയ്തി, ഇ.കെ മുഹമ്മദ് ബഷീര്‍, മുജീബ് കോമത്ത്, സി.പി.നാരായണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
മാര്‍ച്ചിന് ശ്രീനിലയം വിജയന്‍,സറീന ഒളോറ, ഷബീര്‍ ജന്നത്ത്,ടി.എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാന്‍, കീഴ്‌പോട്ട് അമ്മത്, സുധാകരന്‍ പുതുക്കുളങ്ങര, പെരുമ്പട്ടാട്ട് അശോകന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കി.