മഴയത്ത് റിസ്‌കെടുത്ത് കരിയത്തുംപാറ പോയി മടങ്ങേണ്ട; ടൂറിസം കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് നിരോധനം


Advertisement

കക്കയം: കോഴിക്കോട് ജില്ലയിലെ കക്കയത്തുള്ള കരിയത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താല്‍ക്കാലികമായി അടച്ചു. കനത്തെ മഴയെ തുടര്‍ന്ന് ജലിനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അപകട സാധ്യത മുന്‍നിര്‍ത്തിയാണ് ടൂറിസം കേന്ദ്രം അടച്ചത്.

Advertisement

ഇനി ഒരു അറിയിപ്പുണഅടാവുന്നതുവരെ കരിയത്തുംപാറ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി രമണീയതയ്‌ക്കൊപ്പം തന്നെ അപകട സാധ്യതയും ഏറെയുള്ള പ്രദേശമാണിത്.

Advertisement
Advertisement