സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് സംഘടിപ്പിച്ച ചിത്രചരചനാ മത്സരം; സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നിഹാരിക രാജ്


കൊയിലാണ്ടി: കേരള സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് സംഘടിപ്പിച്ച ചിത്രചരചനാ മത്സരം; സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊയില്‍ക്കാവ്ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിന് നിഹാരിക രാജ്. നാല് മാസങ്ങള്‍ക്ക് മുന്‍പ് സംഘടിപ്പിച്ച മത്സരത്തില്‍ ഹൈസ്‌ക്കൂള്‍ പ്രതിനിതീകരിച്ച് നിഹാരിക മത്സരിക്കുകയായിരുന്നു.

ജില്ലാ തലത്തില്‍ നിന്ന് തിരഞ്ഞെടുക്കുകയും തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയുമായിരുന്നു. സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ സൈറ്റില്‍ വൈദ്യുതി പാഴാക്കരുതെന്നതിനെക്കുറിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ പ്രതിനിതീകരിച്ച് നിഹാരിക ചിത്ര വരയ്ക്കുകയും തപാല്‍ വഴി അയച്ചു നല്‍കുകയായിരുന്നു.

20000 രൂപയടങ്ങുന്നതാണ് സമ്മാനം. 26ന് തിരുവനന്തപുരത്ത് നടക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണം പരിപാടിയില്‍ വൈദ്യുതി മന്ത്രി സമ്മാനം കൈമാറും. പൂക്കാട് സ്വദേശിയായ നിഹാരിക രാജ് പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  ഒപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നിരവധി ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുക്കുകയും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് നിഹാരിക.