കുരുക്കിടാന്‍ ശ്രമിക്കുന്നതിനിടെ മേശ മറിഞ്ഞു; പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു


പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ വടകര സ്വദേശിയായ പോലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

സ്‌റ്റേഷന് മുകളിലെ ഹാളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി മേശയില്‍ കയറി കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിക്കുന്നതിനിടെ മേശ മറിഞ്ഞു വീണു. ഇതോടെ ശബ്ദം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ഓടിയെത്തുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ പയ്യന്നൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിയമിതനായത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്ത്‌ വരികയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.