മേപ്പയ്യൂരിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു
മേപ്പയ്യൂർ: അന്താരാഷ്ട യോഗ ദിനാചരണത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ ‘യോഗദിനം ആചരിച്ചു. കെ.കെ. രാഘവൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്റ്റർ എ .ചൈതന്യ. വിശദീകരണം നടത്തി.എ.യം രമ്യ, മുൻ മെമ്പർ സുമതി, ധന്യ എന്നിവർ സംസാരിച്ചു. യോഗയുടെ രണ്ടാമത്ത ബാച്ച് ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് യോഗ ഇൻസ്ട്രക്റ്റർ അറിയിച്ചു.
എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. “സ്ത്രീ ശാക്തീകരണത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ യോഗയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.