കോഴിക്കോടേക്കുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം
കോഴിക്കോട്: കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ ഇടുക്കി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസിൽ ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം.
ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനി സ്വദേശിനിയായ 21കാരി നാട്ടിലേക്ക് വരികയായിരുന്നു. ബസിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഫൈസൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
ബെംഗളൂരുവിൽ നിന്നാണ് ഫെെസലും ബസിൽ കയറിയത്. ഇയാൾ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും സ്വകാര്യ ഭാഗത്തടക്കം സ്പർശിക്കുകയും ചെയ്തതിനെ തുടർന്ന് യുവതി ബസ് കണ്ടക്ടറോട് പരാതി പറയുകയായിരുന്നു. തുടർന്ന് കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെ താമരശ്ശേരി പൊലീസിൽ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.