കോഴിക്കോട് കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമത്തിന് ശ്രമം; ആളെ പിടികൂടി കൈകാര്യം ചെയ്ത് ഇരുപത്തിമൂന്നുകാരി
താമരശ്ശേരി: കെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് ഇരുപത്തിമൂന്നുകാരി. മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് സംഭവം.
ബസ് പുലര്‍ച്ചെ താമരശ്ശേരിയിലെത്തിയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടന്നത് . എന്നാല്‍ ഉടന്‍ തന്നെ യുവതി ഇയാളോട് പ്രതികരിക്കുകയും അടിക്കുകയും ചെയ്തു.
തുടര്‍ന്ന് ബസിലുണ്ടായ യാത്രക്കാരും ബസ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെടുകയും നേരെ താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ യുവതി പരാതി നല്കാത്തതിനാല് പോലീസ് കേസെടുത്തില്ല. യുവാവിന് തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാതിരുന്നതെന്നും യുവതി വ്യക്തമാക്കി.