മൊഞ്ചുള്ള മൈലാഞ്ചിയണിഞ്ഞ് കുരുന്നുകള്‍; ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ച് പൊയില്‍ക്കാവ് യു.പി സ്‌കൂള്‍


കൊയിലാണ്ടി: ബലിപെരുന്നാള്‍ ആഘാഷത്തിന് മുന്നോടിയായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ച് പൊയില്‍ക്കാവ് യു.പി സ്‌കൂള്‍. സ്‌കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ നിപവധി കുരുന്നകള്‍ പങ്കെടുത്തു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഫെസ്റ്റില്‍ ആകര്‍ഷകമായ ഡിസൈനുകളില്‍ മൈലാഞ്ചി അണിഞ്ഞു.

ഹെഡ്മിസ്ട്രസ് രോഷ്‌നി ആര്‍, സുധീര്‍ .കെ, ഷാക്കിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചിത്രകല അധ്യാപകന്‍ സൂരജ്കുമാര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.