താമരശ്ശേരി ചുരം എട്ടാം വളവില്‍ ലോറി മറിഞ്ഞ് അപകടം; ഗതാഗതക്കുരുക്ക്


താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവില്‍ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. തടി കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറി റോഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ ലോറിയിലെ ക്ലീനര്‍ താമരശ്ശേരി കൂടത്തായി സ്വദേശി ഷാനിദിന് പരിക്കേറ്റു.

നിലവില്‍ റോഡില്‍ നിന്നും ലോറി നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ റോഡ് സൈഡിലേയ്ക്ക് ലോറി മാറ്റിയതിനാല്‍ ചുരത്തില്‍ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഗതാഗത തടസ്സം മാറുവാന്‍ മണിക്കൂറുകള്‍ വേണ്ടിവരും.