ചക്കിട്ടപ്പാറ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.പി.എഡ് സെന്റര്‍ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തി എസ്.എഫ്.ഐ


ചക്കിട്ടപ്പാറ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചക്കിട്ടപാറ ബി.പി.എഡ് സെന്റര്‍ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘടനം ചെയ്തു.

എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി അമല്‍ കെ.കെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്ത്, നിഖില്‍ നരിനട, സുബിത്ത് ബാബു, അനുജിത്ത് ബാബു, പ്രണോയ് പി എന്നിവര്‍ സംസാരിച്ചു.