ഇനി പുസ്തകങ്ങള്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലും; വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി കുടുംബശ്രീ സംഘാടക സമിതി
കൊയിലാണ്ടി: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ പുസ്തക വായനയും ചര്‍ച്ചകളും പുസ്തക നിരൂപണങ്ങളും സംഘടിപ്പിക്കാന്‍ സംഘാടക സമിതി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. വായനാദിനമായ ജൂണ്‍ 19 ന് ആരംഭിക്കുന്ന പരിപാടിയോടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി. എം.പി. ഇന്ദുലേഖ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിജില പറവക്കൊടി, ഊര്‍മിള ടീച്ചര്‍, ചന്ദ്രന്‍ മാസ്റ്റര്‍, മോഹനന്‍ നടുവത്തൂര്‍,വി. രമേശന്‍തുടങ്ങിയവര്‍ വിശദീകരണം നടത്തി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി രമിത വി ക്രോഡീകരണം നടത്തി, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുധിന നന്ദിയും പറഞ്ഞു.