വായനയുടെ വാതില്‍ തുറന്ന് പുസ്തകങ്ങള്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലേക്ക്; കൊയിലാണ്ടിയില്‍ വായനാ ദിനത്തില്‍ പുസ്തക വായനയ്ക്കും ചര്‍ച്ചകള്‍ക്കും തുടക്കമാകും


കൊയിലാണ്ടി: കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ പുസ്തക വായനയും പുസ്തക ചര്‍ച്ചകളും പുസ്തക നിരൂപണങ്ങളും സംഘടിപ്പിക്കാന്‍ സംഘാടക സമിതി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. വായനാദിനമായ ജൂണ്‍ 19 ന് ആരംഭിക്കുന്ന പരിപാടി ഒരു തുടര്‍പരിപാടിയാണ്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി.

എം.പി.ഇന്ദുലേഖ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിജില പറവക്കൊടി, ഊര്‍മിള ടീച്ചര്‍, ചന്ദ്രന്‍ മാസ്റ്റര്‍, മോഹനന്‍ നടുവത്തൂര്‍, വി.രമേശന്‍ തുടങ്ങിയവര്‍ വിശദീകരണം നടത്തി. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി രമിത.വി ക്രോഡീകരണം നടത്തി. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുധിന നന്ദി രേഖപ്പെടുത്തി.