കൊയിലാണ്ടി സ്വദേശിയുടെ ബൈക്ക് കോഴിക്കോട് വെച്ച് മോഷണം പോയതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. കൊയിലാണ്ടി ബീച്ച് റോഡ് സമീപം മുഹമ്മദ് സര്‍ബാസിന്റെ സര്‍ബാസിന്റെ KL 72 C 5235 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് മോഷണം പോയത്.

ഇന്നലെ രാത്രി 10.30 തോടെ കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ച് വന്നപ്പോള്‍ ബൈക്ക് കാണാനില്ലെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോിനോട് പറഞ്ഞു.

സമീപത്ത് നോക്കിയെങ്കിലും കണ്ടെത്താനായില്ല. നിലവില്‍ കോഴിക്കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9072247936, 8086806313.