ഇടവഴിയിലൂടെ പോകുമ്പോൾ കഴുത്തിൽ കത്തിവെച്ചു; അയനിക്കാട് പതിനേഴുകാരിയെ മുഖംമൂടി സംഘം ആക്രമിച്ചു


പയ്യോളി: അയനിക്കാട് വിദ്യാർത്ഥിനിയെ മുഖംമൂടി സംഘം ആക്രമിച്ചതായി പരാതി. എട്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 8.30ന് കുറ്റിയിൽപിടികയ്ക്കുസമീപമുള്ള ഇടവഴിയിലാണ് സംഭവം.

ഇടവഴിയിലൂടെ കോളേജിലേക്ക് പോകുകയായിരുന്ന പതിനോഴുകാരിയെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.