വടകര പുത്തൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ചു
വടകര: പുത്തൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. കുനിയില്‍ ഹൗസില്‍ അനഘയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവസമയത്ത് അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.എം.എ പൂര്‍ത്തിയാക്കിയ ശേഷം പിഎസ്എസി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു അനഘ. അച്ഛന്‍: രാജന്‍. അമ്മ: സൗമിനി. സഹോദരങ്ങള്‍: കൃഷ്ണനുണ്ണി, പ്രിയങ്ക.