പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാം, മുന്‍കരുതലുകള്‍ എടുക്കാം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം മെയ് 12 മുതല്‍
മേപ്പയ്യൂര്‍: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, വാര്‍ഡ് വികസനസമതി കണ്‍വീനര്‍മാര്‍, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികള്‍, മോട്ടോര്‍ തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ കര്‍മ്മപദ്ധതി ആവിഷ്കരിച്ചു.
മെയ് 12ന് ഡ്രൈഡേ ആചരിക്കാനും 19ന് തീയതി വാര്‍ഡ് ശുചീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 25 മുതല്‍ ടൗണ്‍ ശുചീകരണം നടത്തുക, 27,28 തീയതികളില്‍ സ്ക്കൂള് പരിസരവും 15 മുതല്‍ 30 വരെ പഞ്ചായത്തിലെ മുഴുവന്‍ തോടുകളും കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ വൃത്തിയാക്കുനും തീരുമാനമായി.
പി.ഇ.സി യോഗം, പദ്ധതി നടപ്പാക്കാന്‍ വാര്‍ഡ് വികസന സമിതിയും വാര്‍ഡ് സാനിറ്ററി സമിതിയും ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.
പ്രസിഡണ്ട് കെ.ടി.രാജന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഭാസ്കരന് കൊഴുക്കല്ലൂര്‍, സെക്രട്ടറി കെ.പി അനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ വിജിത്ത്സി, .എം ബാബു, ടി.കെ അബ്ദുറഹിമാന്. നിഷാദ് പൊന്നങ്കണ്ട,. കെ.വി നാരായണന്, മേലാട്ട് നാരായണന്, എ സ്ക്വയര്‍ നാരായണന് എന്നിവര്‍ സംസാരിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ പങ്കജന്‍, കൃഷി ഓഫീസര്‍ അപര്‍ണ, ഗവണ്മെന്റ് എല്‍.പി സ്കൂള്‍ പ്രധാനാധ്യാപിക ജയിന് റോസ്, പഞ്ചായത്ത് എച്ച്.ഐ സല്‍നലാല്‍, സി.ഡി എസ് ചെയര്‍പേഴ്സണ്‍ ഇ ശ്രീജ എന്നിവര്‍ വിവിധ വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു.