പത്ത് ദിവസത്തെ പരിശീലനത്തിനൊരുങ്ങി കുട്ടികള്‍; ഗുഡ്മോണിങ് ഹെല്‍ത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തല്‍ പരിശീലനത്തിന് തുടക്കം
കൊയിലാണ്ടി: ഗുഡ്മോണിങ് ഹെല്‍ത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തല്‍ പരിശീലനത്തിന് തുടക്കമായി. നീന്തല്‍ പരിശീലനം മെയ് 5 മുതല്‍ 14 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കൊല്ലം ചിറയില്‍ വച്ച് നടത്തുന്ന രണ്ടാമത് നീന്തല്‍ പരിശീലന ക്യാമ്പ് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. രാവിലെ 7 മണി മുതലാണ് പരിശീലനം ആരംഭിക്കുക. യോഗത്തില്‍ കൊല്ലം ചിറ റസിഡന്‍സ് അസോസിയേഷന് രക്ഷാധികാരി ഇ.എസ് രാജന് അധ്യക്ഷത വഹിച്ചു.
ഗുഡ്മോര്‍ണിംഗ് മുഖ്യ പരിശീലകന് അജയകുമാര്‍ സ്വാഗതവും പരിശീലകന് നാരായണന് നായര്‍ നന്ദിയും പറഞ്ഞു. കാവില്‍ ബ്രദേഴ്സ് പ്രതിനിധി ലിഗേഷ്, പിഷാരിക്കാവ് റസിഡന്‍സ് പ്രതിനിധി ശ്രീകാന്ത,് ഗുഡ്മോണിങ് ഹെല്‍ത്ത് ക്ലബ്ബ് പ്രതിനിതി ശ്രീബാല് കിരണ്‍, റോഷന് എന്നിവര്‍ സംസാരിച്ചു.