പ്രഗത്ഭരായ പരിശീലകരുടെ സാന്നിധ്യം; ഗുഡ്‌മോര്‍ണിംങ് ഹെല്‍ത്ത് ക്ലബ്ബും കൊല്ലം ചിറ റെസിഡന്‍സ് അസോസിയേഷനും സംഘടിപ്പിക്കുന്ന സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പിന് മേയ് 5 മുതല്‍
കൊയിലാണ്ടി: പത്ത് ദിവസത്തെ സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഗുഡ്‌മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്ബും കൊല്ലം ചിറ റെസിഡന്‍സ് അസോസിയേഷനും സംയുക്തമായാണ് നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നത്.
മെയ് 5 മുതല്‍ 14 വരെ കൊല്ലം ചിറയില്‍ വച്ചാണ് പരിശീലനം. രാവിലെ 7 മണി മുതല്‍ 9 മണിവരെയാണ് പരിശീലനം. മെയ് 5 ന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഗുഡ്‌മോര്‍ണിംങ് ഹെല്‍ത്ത് ക്ലബ്ബ് പരിശീലകനും സംസ്ഥാനമാസ്‌റ്റേഴ്‌സ് ഗെയിംസ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ മീത്തല്‍ അജയകുമാറും ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ ശ്രീരഞജിനിയില്‍ നാരായണന്‍ നായരുമാണ് പരിശീലകര്‍.