സ്ത്രീകള്‍ക്കായി ഹീമോഗ്ലോബിന്‍ ടെസ്റ്റ്, നേത്രപരിശോധന; ആരോഗ്യമേള സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറിയും ചെങ്ങോട്ട്കാവ് കുടുംബാരോഗ്യകേന്ദ്രവും


കൊയിലാണ്ടി: എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും അരുണ്‍ ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീകള്‍ക്ക് ഹിമോഗ്ലോബിന്‍ ടെസ്റ്റ്, നേത്രപരിശോധന, ആയുഷ് ഭാരത് ഹെല്‍ത്ത് അസസ്‌മെന്റ് കാര്‍ഡിന്റെ വിവരശേഖരണം പ്രഷര്‍, ഷുഗര്‍ ടെസ്റ്റ് എന്നിവ മേളയില്‍ വെച്ച് പരിശോധിച്ചു.

ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങ് ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്‌സ് ഗീതു ഉദ്ഘാടനം ചെയ്തു. മീഡിയം ലവല്‍ സര്‍വീസ് പ്രൊവൈഡര്‍ അഞ്ജു ആനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് എന്‍.എം നാരായണന്‍, ടി. വിജയന്‍, ആശാവര്‍ക്കര്‍ സുജാത, കെ. ജയന്തി, ടി.എം ഷീജ എന്നിവര്‍ സംസാരിച്ചു.