മരണപ്പെട്ട നന്തി സ്വദേശിയുടെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്ത് കുവൈറ്റ് കെ.എം.സി.സി


നന്തി ബസാര്‍: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെട്ട നന്തി സ്വദേശിയുടെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു. നന്തി പുളിമുക്ക് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേശീയ കമ്മിറ്റി സെക്രട്ടറി സി.കെ.സുബൈര്‍ മൂടാടി പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.കെ.അബൂബക്കറിന് തുക കൈമാറി.

കുവൈററ് കെ.എം.സി.സി പ്രസിഡണ്ട് സെയ്യിദ് മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി. പരിപാടിയില്‍ കുവൈറ്റ് കെ.എം.സി.സി ഉപാധ്യക്ഷന്‍ എം.ആര്‍.നാസര്‍, കൊയിലാണ്ടി മണ്ഡലം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി, കുവൈറ്റ് കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, മുന്‍ വൈസ് പ്രസിഡന്റ് അസീസ് തിക്കോടി, ബേപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ പെരുമുഖം, വടകര മണ്ഡലം ജനറല്‍ സെക്രട്ടറി കരീം നീലിയത്ത്, ദുബായ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സെക്രെട്ടറി സമീര്‍ മനാസ്, പയ്യോളി മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ മേലടി, കെ.കെ.റിയാസ്, സുഹ്റ കാദര്‍, പി.കെ.മുഹമ്മദലി, നൗഫല്‍ നന്തി, അബ്ദുറഹ്‌മാന്‍ വര്‍ദ്, എം.സി ശറഫുദ്ധീന്‍, റഫീഖ് പുത്തലത്ത്, മന്‍സൂര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

കുവൈറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ട്രഷറര്‍ മജീദ് നന്തി സ്വാഗതവും കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് നിയാസ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.