ഇടിക്കൂട്ടിലെ പുലിക്കുട്ടിയായി ചെങ്ങോട്ടുകാവുകാരന്; കോഴിക്കോട് നടന്ന പ്രഫഷണല്‍ മുയ് തായ് ഫൈറ്റില്‍ ടൈറ്റില്‍ ബെല്‍റ്റ് വിന്നറായി എളാട്ടേരി സ്വദേശി ഹരികൃഷ്ണന്
കൊയിലാണ്ടി: കോഴിക്കോട് നടന്ന മുയ്തായ് പ്രഫഷണല്‍ ഫൈറ്റില്‍ ടൈറ്റില്‍ ബെല്‍റ്റ് വിന്നറായി ചെങ്ങോട്ടുകാവ് എളാട്ടേരി സ്വദേശി ഹരികൃഷ്ണന്. സ്ട്രോ വെയിറ്റ് കാറ്റഗറി വിഭാഗത്തിലാണ് ഹരികൃഷ്ണന്റെ നേട്ടം.
കുറുവങ്ങാട് ടോര്‍ണാഡോ ക്ലബ്ബില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുയ് തായ് പരിശീലിക്കുന്നുണ്ട്. കോച്ച് വി.ആര് രാജ് മോഹന്‍ കീഴിലാണ് പരിശീലനം. കോഴിക്കോട് ഗോകുലം മാളില്‍നടന്ന തായ് ഫൈറ്റ് നൈറ്റില്‍ ഇന്ത്യയിലെ ഇരുപതോളം പ്രഫഷണല്‍ ഫൈറ്റേഴ്സ് പങ്കെടുത്തിരുന്നു.
ജനുവരിയില്‍ തിരുവനന്തപുരത്ത് കേരള ഗവണ്മെന്റിന്റെ അണ്ടറില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സബ്മിറ്റ് കേരള ടൈറ്റില്‍ ബെല്‍റ്റും, 2022 ജൂനിയര്‍ ടൈറ്റില്‍ ബെല്‍റ്റും നേടിയ ഹരികൃഷ്ണന് പല ഇന്റര്‍നാഷണല്‍ ഫൈറ്റുകളും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് മാത്രം പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. സ്പോണ്‍സര്‍മാരെ കിട്ടുകയാണെങ്കില്‍ ഇന്ത്യക്ക് തന്നെ അഭിമാനിക്കാന്‍ ആവുന്ന ഒരു കായിക പ്രതിഭയാണ് ഹരികൃഷ്ണന്.