ഇനി എന്നും ഗുരു ഞങ്ങളോടൊപ്പം; പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ പ്രതിമ കഥകളി ഗ്രാമം ഏറ്റു വാങ്ങി


കൊയിലാണ്ടി: ഗുരു ചേമഞ്ചേരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചേലിയ കഥകളി വിദ്യാലയത്തിൽ സ്ഥാപിക്കുന്നതിനായി നിർമ്മിച്ച ഗുരുവിന്റെ പൂർണകായ പ്രതിമ കഥകളി വിദ്യാലയം പ്രവർത്തകർ ഏറ്റു വാങ്ങി. ശില്പി ശിവജിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോക്ടർ എൻ.വി.സദാനന്ദൻ പ്രതിമ ഏറ്റു വാങ്ങി.

കലാമണ്ഡലം പ്രേം കുമാർ, കലാനിലയം ഹരി, ആർടിസ്റ്റ് സുരേഷ് ഉണ്ണി, പ്രശോഭ് ജി, കെ കെ ശങ്കരൻ മാസ്റ്റർ,ടി നാരായണൻ, പ്രമോദ് പൊന്മാലേരി, ഈ.വി ദാമു മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രതിമയുടെ ഔപചാരികമായ അനാച്ഛാദനം നാളെ രാവിലെ 10 മണിക്ക് നടക്കും. കഥകളി വിദ്യാലയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.മുരളീധരൻ എം.പി, കാനത്തിൽ ജമീല എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

ഗുരുവിന്റെ ശിഷ്യൻകൂടിയായ ശിവജി അയനിക്കാട്‌ സൗജന്യമായിയാണ് പൂർണകായ പ്രതിമ നിർമിച്ച് നൽകിയത്. സിമന്റിലാണ്‌ നിർമാണം പൂർത്തീകരിച്ചത്. പ്രതിമയ്ക്ക് മൂന്ന്‌ ക്വിന്റൽ ഭാരമുണ്ട്.