കൊയിലാണ്ടിയില്‍ വന്‍ എക്‌സൈസ് പരിശോധന; ലഹരി സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എക്‌സൈസ് സംഘത്തിന്റെ പരിശോധന. കൊയിലാണ്ടി സ്റ്റേഡിയത്തിലും, പോസ്റ്റാഫീസിനു സമീപത്തെ വഴിയോര വിശ്രമകേന്ദ്രത്തിനു സമീപവും, കുറുവങ്ങാട് വര കുന്നിലുമാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്റ്റേഡിയത്തില്‍ കുറുവങ്ങാട് ഊരാളി വീട്ടില്‍ അമല്‍ സൂര്യ 25 മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇന്ന് കൊയിലാണ്ടിയില്‍ റെയ്ഡ് നടത്തിയ്ത്. മരിച്ച അമല്‍ സൂര്യയോടൊപ്പം ഉണ്ടായിരുന്ന മന്‍സൂറിനെയും, ഷാഫിയെയും എക്‌സൈസ് സംഘം ചോദ്യം ചെയ്തു
ഇവര്‍ തലശ്ശേരിയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നുള്ള വിവരം ഇതിനു പിന്നിലെ റാക്കറ്റിനെപ്പറ്റിയും സൂചന ലഭിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു. തലശ്ശേരിയില്‍ നിന്നും ഇവര്‍ വാങ്ങുന്ന ലഹരി വസ്തുക്കള്‍ രാത്രികാലങ്ങളില്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പാക്കറ്റ് ചെയ്യുന്നതെന്നും അതിരാവിലെയും, രാത്രിയുമാണ് ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നതെന്നാണ് സൂചന. ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപ ചിലവഴിച്ചാണ് ഇവര്‍ വാങ്ങിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
സ്റ്റേഡിയത്തിലെ പൊളിഞ്ഞു കിടക്കുന്ന ഗേറ്റുകള്‍ പുന:സ്ഥാപിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടാവശ്യപ്പെടുമെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. കൂടാതെ കൊയിലാണ്ടിബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം തുടങ്ങിയ കേന്ദ്രങ്ങളില്‍ സി.സി.ടി.വി .സ്ഥാപിക്കാന്‍ നഗരസഭയോടാവശ്യപ്പെടും. മയക്കുമരുന്നിനടിമകളായവരെ അതില്‍ നിന്നും മോചിപ്പിക്കാന്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കാനും പദ്ധതിയുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.
പരിശോധനയില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ കെ. എസ്.സുരേഷ്, കോഴിക്കോട് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍സ് ക്വാഡ് എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഗിരീഷ് കുമാര്‍, കൊയിലാലാണ്ടി റെയ്ഞ്ച് പേരാമ്പ്ര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. ജനാര്‍ദനന്‍, കൊയിലാണ്ടി അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പി. ദീപേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ എക്‌സൈസ് സംഘമാണ് കൊയിലാണ്ടിയില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.