കോഴിക്കോട് ഗവ:ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം ആരംഭിച്ചു; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. സ്‌ക്കൂളില്‍ വന്ന് ഹൈല്‍പ് ഡെസ്‌ക് വഴിയും അപേക്ഷിക്കാം.

യോഗ്യത: ഏഴാം ക്ലാസ് പാസ്. പ്രായപരിധി -2024 ജൂണ്‍ ഒന്നിന് 16 വയസ് പൂര്‍ത്തിയാകാത്തവര്‍ ആയിരിക്കണം. പഠന മാധ്യമം: ഇംഗ്ലീഷ് (മലയാളം മീഡിയംകാര്‍ക്കും അപേക്ഷിക്കാം). അവസാന തീയ്യതി : ഏപ്രില്‍ മൂന്ന്.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രില്‍ അഞ്ചിന് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കാം. ഈ റാങ്ക് ലിസ്റ്റില്‍ നിന്നും 100 കുട്ടികള്‍ക്കാണ് പ്രവേശനം. വിശദമായ വിവരങ്ങള്‍ പ്രോസ്പെക്ടസില്‍ ലഭ്യമാണ്. ഫോണ്‍ – 0495 2380119, 9400006490,