സൈബര്‍ സെക്ര്യൂരിറ്റി പ്രോഗ്രാമുകള്‍ പഠിക്കാം: അറിയാം വിശദമായി
കോഴിക്കോട്: സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമുകള്‍ പഠിക്കാന്‍ അവസരം. പുതിയ ജാലകങ്ങള്‍ തുറന്നിട്ട് ടെക്നോവാലി സോഫ്ട്വെയര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ‘സൈബര്‍ മാര്‍ച്ച് 2024’ എന്ന് പേര് നല്‍കിയിരിക്കുന്ന പാഠ്യപദ്ധതി സൈബര്‍ സെക്യൂരിറ്റിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് നല്‍കുന്നത്.
സൈബര്‍ സെക്യൂരിറ്റിയില്‍ പ്രാഥമിക പരിജ്ഞാനം മുതല്‍ പി.ജി തലം വരെയാണ് പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പതിനെട്ടു വയസ്സ് കഴിഞ്ഞ പ്ലസ് ടുക്കാര്ക്കും ബിരുദധാരികള്‍ക്കും കോഴ്സിന് അപേക്ഷിക്കാം.
സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാം മേഖലയില്‍ ആഗോള കമ്പനികളായ CompTIA, PECB, EC-Council, OffSec, Cisco, Certiport എന്നിവയുമായി ടെക്നോവാലി സോഫ്ട്വെയര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പാര്‍ട്ട്ണര്‍ഷിപ്പുമുണ്ട്.