കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട് ഫിലിം മത്സരം; ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് (ക്യു.എഫ്.എഫ്.കെ) നിര്‍മ്മിച്ച ഹ്രസ്വചിത്രം ‘കിഡ്‌നാപ്’


കൊയിലാണ്ടി: കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ മികച്ച ചിത്രമായി കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് (ക്യു.എഫ്.എഫ്.കെ) നിര്‍മ്മിച്ച ഹ്രസ്വചിത്രം ‘കിഡ്‌നാപ്’ തെരഞ്ഞെടുക്കപ്പെട്ടു. യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം ഉള്‍ക്കൊള്ളിച്ച മികവിനാണ് കിഡ്‌നാപ്ന് അംഗീകാരം ലഭിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പിന് കൂടുതല്‍ സാധ്യതയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരൂപയോഗമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട് ഫിലീം മത്സര എന്‍ട്രികള്‍ ക്ഷണിച്ച് 7 ദിവസത്തിനുള്ളില്‍ കഥയും തിരക്കഥയും തയ്യാറാക്കി ഷൂട്ട് ചെയ്ത് എഡിറ്റിംഗ്,ഡബ്ബിംഗ്, മുതലായ വര്‍ക്കുകള്‍ നടത്തി തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസില്‍ അവസാന തിയ്യതിയില്‍ ഷോര്‍ട്ട് ഫിലിം എത്തിച്ചത്.

കാലമിതാണ്, നിങ്ങളുടെ വീട്ടിലും ഇങ്ങനെ സംഭവിച്ചേക്കാം, കാലം മാറുന്നതിനൊപ്പം കരുതലെടുത്തില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ വന്നേക്കാം’ എന്നതാണ് ചിത്രം മുന്നോട്ട് വെക്കുന്ന സന്ദേശം. പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത് സ്ത്രീകളാണ്. ഒരു ഗൃഹനാഥയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ അതിജീവനം കൂടിയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

സംസ്ഥാന യുവജനകമ്മീഷന്റെ സാമൂഹിക ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ഭാഗമായുള്ള എന്‍ട്രി ക്ഷണിക്കലിലേക്ക് കൂടിയാണ് ക്യു.എഫ്.എഫ്.കെ കിഡ്നാപ് കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രീകരിച്ചത്.
അജു ശ്രീജേഷിന്റെ കഥക്ക് സംവിധാനം നിര്‍വഹിച്ചത് നൗഷാദ് ഇബ്രാഹിം.

ക്രിയേറ്റീവ് ഡയറക്ടര്‍ പ്രശാന്ത് ചില്ല. ഛായാഗ്രഹണം ചന്തു മേപ്പയ്യൂര്‍, കിഷോര്‍ മാധവന്‍, നിധീഷ് സാരംഗി.
അസോസിയേറ്റ് ഡയരക്ടര്‍മാര്‍ ആന്‍സന്‍ ജേക്കബ്ബ്, ജിത്തു കാലിക്കറ്റ്, ജനു നന്തിബസാര്‍, വിശാഖ്, ആര്‍ട്ട് മകേശന്‍ നടേരി, പോസ്റ്റര്‍ ദിനേഷ് യു.എം, എഡിറ്റര്‍ വിഷ്ണു ആനന്ദ്, മ്യൂസിക് ഫിഡല്‍ അശോക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി ക്ലാപ്സ്.

ശ്രീപാര്‍വതി, നയന അനൂപ്, പ്രശാന്ത് ചില്ല, ആന്‍സന്‍ ജേക്കബ്ബ്, വിശാഖ് എന്നിവരാണ് അഭിനേതാക്കള്‍.
ക്യു.എഫ്.എഫ്.കെയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് കിഡ്നാപ് റിലീസ് ചെയ്തത്.

ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മാര്‍ച്ച് 14ന് എറണാകുളം മഹാരാജാസ് കോളേജില്‍ വച്ച് നടക്കുന്ന പുരസ്‌കാരസമര്‍പ്പണം മന്ത്രി പി. രാജീവ് നിര്‍വഹിക്കും.