നന്തിയില്‍റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലികെട്ടുന്നത് ഒഴിവാക്കുക; റെയില്‍വേ സെക്ഷന്‍ എഞ്ചിനിയര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ജനകീയ കമ്മിറ്റി
മൂടാടി: നന്തിയില്‍ റയില്‍വേ അടിപ്പാത നിര്‍മ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലി കെട്ടുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. റെയില്‍വേ സെക്ഷന്‍ എന്‍ജിനിയര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും നടത്തി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
2016ല്‍ 4 ലക്ഷത്തി മുപ്പതിനായിരം രൂപ റെയില്‍വേയില്‍ അടച്ച് 275 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. തുക റയില്‍ വേല്‍ അടച്ചാല്‍ മാത്രമേ അടിപ്പാത നിര്‍മിക്കു എന്നതാണ് റെയില്‍വേയുടെ സമീപനം. നന്തിയില്‍ മേല്‍പാലം വന്നതോടെ രണ്ട് ലവല്‍ ക്രോസും അടക്കപ്പെട്ടതിനാല്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ രണ്ട് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ടുന്ന അവസ്ഥയാണ് നന്തി ദേശത്തുള്ളവര്‍ക്ക്.
വിവിധ പാര്‍ട്ടി നേതാക്കളായ കുരളി കുഞ്ഞമ്മത്, പി.കെ. പ്രകാശന്‍, റഫീഖ് ഇയ്യത്ത് കുനി, സിറാജ് മുത്തായം, എം.രാമചന്ദ്രന്‍, റസല്‍ നന്തി, അസ്ലം ജനപ്രതിധികളായ എം.കെ.മോഹനന്‍, സുഹ്‌റ ഖാദര്‍, എ.വി.ഹുസ്‌ന എന്നിവര്‍ സംസാരിച്ചു. റഫീഖ് പുത്തലത്ത് സ്വാഗതം പറഞ്ഞു.