‘പൂഞ്ഞാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തി മാപ്പ് പറയുക’; കോലം കത്തിച്ച് പ്രതിഷേധവുമായി എം.എസ്.എഫ് കൊയിലാണ്ടി കമ്മിറ്റി


കൊയിലാണ്ടി: പൂഞ്ഞാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്. കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍
ആഭ്യന്തര മന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.

പ്രതിഷേധ സംഗമം എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കാലം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഹാദിക് ജസാര്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഷിബില്‍ പുറക്കാട് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്ത്, ഭാരവാഹികളായ ഫസീഹ് ഇ, ഫര്‍ഹാന്‍ പൂക്കാട്, ആദില്‍ കൊയിലാണ്ടി, ഇല്ല്യാസ് കവലാട്, നാദിര്‍ പള്ളിക്കര, റനിന്‍ അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.