മാനിപുരത്ത് നിന്നും കാട്ടുപന്നിയെ പിടികൂടി ഇറച്ചി വില്‍പ്പന നടത്തി; സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍


കോഴിക്കോട്: കൊടുവളളി മാനിപുരത്ത് വച്ച് കാട്ടുപന്നിയെ പിടികൂടിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. കാട്ടുപന്നിയെ കുരുക്ക് വച്ച് പിടികുടി കൊന്ന് ഇറച്ചിയാക്കി വില്‍പന നടത്തുകയും പാചകം ചെയ്യുകയും ചെയ്ത സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്.

തിരുവമ്പാടി പുല്ലൂരാമ്പാറ കാട്ടുപാലത്ത് സജി ജോസഫ് (സിറാജുദ്ദീന്‍ – 46), കൊടുവള്ളി വാവാട് വില്ലേജില്‍ കൈതാക്കുന്നുമ്മല്‍ ഭരതന്‍ (67) എന്നിവരാണ് പിടിയിലായത്.

തമാരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.വിമലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ ഇറച്ചിയും തൊണ്ടിമുതലും സഹിതം പ്രതികള്‍ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.