തുറയൂര്‍ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി വീണ ജോര്‍ജ്
തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി ആരോഗ്യ-വനിതാ ശിശു വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്പെന്‍സറിയാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.
തുറയൂരില്‍ നടന്ന പരിപാടിയില്‍ താല്‍ക്കാലിക കെട്ടിടത്തിന്റെ നാടമുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷയുമായ പരിപാടിയില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ രാമകൃഷ്ണന് കെ.എം, ദിപിന, സബിന്‍രാജ്, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന പുതിയോട്ടില്‍, വാര്‍ഡ് മെമ്പര്‍ ജിഷ എന്നിവര്‍ പങ്കെടുത്തു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുനില്‍ ടി.കെ, സജീവന് കൂളിമാക്കൂല്‍, ആദില്‍, അബ്ദുള്‍ അസീസ് മാസ്റ്റര്‍, ശ്രീനിവാസന് കൊടക്കാട്, കുഞ്ഞിരാമന് വി, അഞ്ചു മാടത്തില്‍, ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ ഹെന്ന നന്ദിയും പറഞ്ഞു.