പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന്റെ സഹോദരി പെരുവാരക്കുറ്റി ദേവകി അന്തരിച്ചു


കൊയിലാണ്ടി: പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരി നമ്പ്രത്തുകര പെരുവാരക്കുറ്റി ദേവകി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

അച്ഛന്‍: പരേതനായ ശങ്കരന്‍. അമ്മ: പരേതയായ മാണിക്യം. ഭര്‍ത്താവ്: അശോകന്‍. മക്കള്‍: ജൂബിലി, സ്‌റ്റെല്ല. മരുമക്കള്‍: ഗിരീഷ് (കോഴിക്കോട്), ശ്രീജു (അണേല). ടി.പി രാമകൃഷ്ണന്‍, ടി.പി.രാജന്‍, ടി.പി.സുരേന്ദ്രന്‍, സൗമിനി എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌കാരം രാത്രി പത്തരയോടെ നടക്കും.