പൂക്കാട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു; മരിച്ചത് തുവ്വക്കോട് സ്വദേശി ഭകുലേഷ്
കാപ്പാട്: പൂക്കാട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തുവ്വക്കോട് വെട്ടുക്കാട്ടുകുനി ഭകുലേഷ് (40) ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായിരുന്നു ഭകുലേഷ്.
ഇന്നലെ രാത്രി എട്ടിനും ഒമ്പതിനുമിടയ്ക്കാണ് ഭകുലേഷിനെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരേതനായ വെട്ടിക്കാട്ടുകുനി കുഞ്ഞിരാമന്റെയും പത്മിനിയുടെയും മകനാണ്. ബിന്ദു, വിനു, ഷൈനി സുനില്‍ എന്നിവര്‍ സഹോദരങ്ങളാണ്.