കുടിവെള്ള പ്രശ്‌നത്തിനും കൃഷി നാശത്തിനും ഒടുവില്‍ പരിഹാരം; പന്തലായനി അയച്ചിറ ബണ്ട് യാഥാർത്ഥ്യമായി


പന്തലായനി: ചേമഞ്ചേരി കൊളക്കാട് പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ കുടിവെള്ള പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമായി. കോഴിക്കോട് കോർപ്പറേഷൻ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ അയച്ചിറ ബണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷത്തി എട്ടായിരം രൂപ ചെലവഴിച്ചാണ് ബണ്ട് നിർമ്മിച്ചത്‌. കൊളക്കാട് പ്രദേശത്ത് ഉപ്പുവെള്ളം കയറി കുടിവെള്ളം മോശമാവാനും കൃഷി നശിക്കാനും തുടങ്ങിയിട്ട് ഏറെ നാളായി. ബണ്ട് യാഥാര്‍ത്ഥ്യമായതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരിക്കുകയാണ്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ശ്രീധരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ലതിക ടീച്ചർ എന്നിവർ സംസാരിച്ചു.