തിക്കോടി സ്വദേശിനിയുടെ സ്വര്‍ണ്ണപാദസരം കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: തിക്കോടി സ്വദേശിയുടെ സ്വര്‍ണ്ണപാദസരം കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ വൈകീട്ട് മൂന്നരയ്ക്കും നാലിനും ഇടയിലാകാം നഷ്ടപ്പെട്ടതെന്ന് പരാതിക്കാരി പറയുന്നു. അര പവനോളം വരുന്ന ഒരു പാദസരമാണ് നഷ്ടമായത്.
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാകാം നഷ്ടമായതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടിയില്‍ നിന്നും തിക്കോടിയിലേക്ക് ബസ്സില്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ ബസ്സില്‍ നടത്തിയ തിരച്ചിലില്‍ പാദസരം കണ്ടെത്താനായില്ല.
നിലവില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പാദസരം കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്. നമ്പര്‍ 759067501.