‘കേര സൗഭാഗ്യ’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്ത് മൂടാടി പഞ്ചായത്ത്


മൂടാടി: ഗ്രാമപഞ്ചായത്തില്‍ തേങ്ങ പറിക്കാന്‍ കൂലി സബ്‌സിഡി നല്‍കുന്ന പദ്ധതിയായ ‘കേര സൗഭാഗ്യ’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക് ശമ്പള വിതരണം നടത്തി.

കൃത്യമായി ഒരു മാസം പൂര്‍ത്തിയായപ്പോള്‍ ഗുണഭോക്തൃ വിഹിതവും ഗ്രാമ പഞ്ചായത്തിന്റെ സബ്‌സിഡിയും ചേര്‍ത്തുള്ള വേതനമാണ് നല്‍കിയത്. കൂടാതെ തൊഴിലാളികള്‍ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. കാര്‍ഷിക കര്‍മസേനയാണ് നിര്‍വ്വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്.

ഒരേ സമയം നാളീകേര കര്‍ഷകരെയും തെങ്ങ് കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതിയാണ് മൂടാടി യില്‍ നടപ്പാക്കി തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, കൃഷി ഓഫീസര്‍ ഫൗസിയ, തൊഴിലാളി പ്രതിനിധികള്‍ കര്‍മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.