പിടിച്ചെടുത്തത് നാലുലക്ഷം രൂപവിലവരുന്ന എം.ഡി.എം.എ; ബാലുശ്ശേരി സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയടക്കം രണ്ടുപേര്‍ ഗുരുവായൂരില്‍ എം.ഡി.എം.എയുമായി പിടിയില്‍. നാലുലക്ഷം രൂപവിലവരുന്ന 105 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
ബാലുശ്ശേരി കോറോത്ത് വയല്‍ വീട്ടില്‍ അമര്‍ ജിഹാദ് (27), തളിക്കുളം തമ്പാന്‍കടവ് നാലകത്ത് തിരുത്തിക്കാട്ടില്‍ ആഷിഫ് (42) എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ മേഖലയില്‍ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ചാവക്കാട് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സി.യു.ഹരീഷാണ് ഇവരെ പിടികൂടിയത്. ജിഹാദില്‍ അഞ്ച് ഗ്രാമും ആഷിഫില്‍ നിന്ന് 100 ഗ്രാമും ലഹരിമരുന്നാണ് കണ്ടെടുത്തത്. രണ്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.