33ാം വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ച് കൊയിലാണ്ടി ഇര്‍ഷാദ് സെന്‍ട്രല്‍ സ്‌കൂള്‍


കൊയിലാണ്ടി: ഇര്‍ഷാദ് സെന്‍ട്രല്‍ സ്‌കൂള്‍(സി.ബി.എസ്.ഇ)യുടെ 33ാം വാര്‍ഷിക ആഘോഷം സ്‌കൂളില്‍ വച്ച് നടത്തി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികളാണ് അരങ്ങേറിയത്.

‘ഇര്‍ഷാദുല്‍ മുസ്ലിമീന്‍ സംഗം’ ത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ വാര്‍ഷികാഘോഷം കൊയിലാണ്ടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കോടി ഉദ്ഘാടനം ചെയ്തു.

ഇര്‍ഷാദുല്‍ മുസ്ലിമീന്‍ സംഗം സെക്രട്ടറി ടി.എ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി എ.പി ബിന്ദു ടീച്ചര്‍ 2023-24 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ഉമാദേവി സ്വാഗതവും യു.റാഷിദ് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

ഇര്‍ഷാദുല്‍ മുസ്ലിമീന്‍ വൈസ് പ്രസിഡണ്ട് കെ. ഹംസ, സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ടി.എ ലായിക്ക്, സ്‌കൂള്‍ മാനേജര്‍ ബി.പി ഹാരിസ്, സ്‌കൂള്‍ സെക്രട്ടറി ഇ. ഫലീല്‍, അക്കാഡമിക് ചെയര്‍മാന്‍ സി.ടി കുഞ്ഞായി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.