സൈരി തിരുവങ്ങൂർ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം


കൊയിലാണ്ടി: തിരുവങ്ങൂര്‍ സൈരി ഗ്രന്ഥാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. സമ്മേളനം ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ.കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൈരി സ്ഥാപക അംഗങ്ങളായ കൊളോത്ത് രാഘവന്‍, ടി.പി പത്മനാഭന്‍, അശോകന്‍ കോട്ട് എന്നിവരെ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി.കെ രാജന്‍ ആദരിച്ചു.

ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് ചാരു നൈനികയെ അനുമോദിച്ചു. ജില്ലാ തല കഥാ-കവിതാ രചന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ നൗഫൽ പൊക്കുന്ന്, രണ്ടാം സ്ഥാനം നേടിയ ജെ.പി സജീവൻ കാപ്പാട്, മൂന്നാം സ്ഥാനം നേടിയ വികാസ് ബാബു എന്നിവർക്കും കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ പ്രമീഷ് പള്ളിക്കര, രണ്ടാം സ്ഥാനം നേടിയ വിജയകൃഷ്ണൻ തെക്കെ മാക്കാടത്ത്, മൂന്നാം സ്ഥാനം നേടിയ ബിനേഷ്‌ ചേമഞ്ചരി എന്നിവർക്കുള്ള സമ്മാന തുകയും ഉപഹാരവും സതി കിഴക്കയില്‍ വിതരണം ചെയ്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയന്‍ കണ്ണഞ്ചേരി, ഷബ്‌ന ഉമ്മാരിയില്‍, വനിതാവേദി കണ്‍വീനര്‍ സിന്ധു സോപാനം എന്നിവര്‍ സംസാരിച്ചു. ശേഷം ഗായകന് അലോഷിയുടെ ഗസല്‍ സന്ധ്യ അരങ്ങേറി.