പാലേരി ടൗണില്‍ പിക്കപ്പ് വാന്‍ മരത്തിലിടിച്ച് അപകടം; ഇടിയുടെ ആഘാതത്തില്‍ വാനിന്റെ ടയര്‍ ഊരി തെറിച്ചു
കൊയിലാണ്ടി: പാലേരി ടൗണില്‍ പിക്കപ്പ് വാന്‍ മരത്തിലിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കുറ്റ്യാടിയില്‍ നിന്നും പേരാമ്പ്രയിലേക്ക് പോകുന്ന വാന്‍ പാലേരി ടൗണ്‍ സമീപത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. മരത്തില്‍ ഇടിച്ച ആഘാതത്തില്‍ വാനിന്റെ മുന്‍വശത്തെ ടയര്‍ ഊരി തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് ടൗണില്‍ അല്പനേരം ഗതാഗതം തടസ്സം അനുഭവപ്പെട്ടു. നാട്ടുാരും മറ്റും ചേര്‍ന്ന് വണ്ടി കെട്ടി വലിച്ച് റോഡിന് അരികിലേക്ക് മാറ്റുകയായിരുന്നു.