പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം; പേരാമ്പ്ര ചക്കിട്ടപ്പറയില്‍ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ നിലയില്‍


പേരാമ്പ്ര: ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ നിലയില്‍. വളയത്ത് ജോസഫാണ് (77) മരിച്ചത്. അഞ്ചു മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും, പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കാണിച്ച് പഞ്ചായത്തിന് ജോസഫ് കത്ത് കത്ത് നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

എന്നാല്‍ പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചത്.