ത്രിതല പഞ്ചായത്തുകൾക്കുള്ള സാമ്പത്തികവിഹിതം സർക്കാർ വെട്ടിക്കുറച്ചു’; ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണയുമായി മുസ്ലീം ലീഗ് മെമ്പർമാർ


ചെറുവണ്ണൂർ: ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ മുസ്ലീം ലീഗ് മെമ്പർമാർ സംഘടിപ്പിച്ച ധർണ്ണ മുസ്ലീം ലീഗ് പ്രസിഡന്റ് അബ്ദുള്‍ കരീം കോച്ചേരി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ത്രിതല പഞ്ചായത്തുകൾക്കുള്ള സാമ്പത്തികവിഹിതം വെട്ടിക്കുറച്ചു, ക്ഷേമ പെൻഷനുകൾ യഥാവിധി നൽകാനുള്ള ഫണ്ട് നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു ധര്‍ണ.

പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പി.കെ മൊയ്തീന്‍ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്‌ എൻ.ടി, സി.പി കുഞ്ഞമ്മത്, ബാലകൃഷൺ, പി.കുഞ്ഞമ്മത്, എൻ.കെ.ഇബ്രായി, സുബൈദ, ഇ.കെ.മുംതാസ്, പി.താഹിറ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില അദ്ധ്യക്ഷത വഹിച്ചു.