കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഡിപ്ലോമ കൊമേഷ്യല്‍ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ (ഹിന്ദി) തസ്തികയിലേക്കാണ് നിമനം നടത്തുന്നത്.

55 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും, നെറ്റ് /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 23ന് രാവിലെ 10.30ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0495 2370714.